Sunday, July 27, 2014

152. എൻറെ പ്രിയപ്പെട്ട കൂട്ടുകാരി.

പേര്: വി. ചൈതന്യ.
വയസ്സ്: 10 വയസ്സ്.
വിലാസം: 19, ബാല മുത്തൂ കൃഷ്ണൻ സ്ട്രീറ്റ്, തി . നഗർ, ചെന്നൈ - 17.
പിൻ: 600 017.
ഫോണ്‍: 9444611390.
ഇ - മെയിൽ: mail.vchaitanya@gmail.com

നമസ്കാരം,

                 ഞാൻ എൻറെ പ്രിയപ്പെട്ട കൂട്ടുകാരിയെ കുറിച്ച് എഴുതാൻ പോകുന്നു.

എൻറെ കൂട്ടുകാരി എന്നെ എപ്പോഴും സഹായിക്കും.  അവളുടെ പേര് വിശ്വ പ്രിയാ.  അവൾ എൻറെ ഒപ്പം തന്നെ ഉണ്ടാവും.  നമ്മൾ രണ്ടുപേരുടെ വീടും അടുത്തടുത്താ.  അതുകൊണ്ട്, ഞാൻ സ്കൂളിൽ അവധി എടുത്താൽ, ഞാൻ അവളുടെ വീട്ടിൽ ചെന്നു സ്കൂളിൽ പഠിപ്പിച്ചതിനെ എഴുതും.  അത് പോലെ അവൾ അവധി എടുത്താൽ, അവൾ എന്റെ വീട്ടിൽ വന്നു സ്കൂളിൽ പഠിപ്പിച്ചതിനെ എഴുതും.  ഞാനും അവളും സ്കൂളിൽ ഒരേ ക്ലാസ് റൂം.  നമ്മൾ രണ്ടുപേരും എപ്പോഴും കൂട്ടുകാരായിരിക്കും.      

Friday, July 11, 2014

153. അവധി കാലത്ത്.....!




( മലയാള മനോരമ, 26 - ജൂലൈ - 2014)


നമസ്കാരം,

ഞാൻ എൻറെ അവധി കാലത്തിനെ കുറിച്ചു ഒരു പാട്ട് എഴുതാൻ പോകുന്നു.

"ഏലേലങ്കിടി ഏലേലങ്കിടി 
 ഏലേലങ്കിടി ഏലേലോ!
 അവധി കാലം എത്തിയല്ലോ,
 ഞാൻ നാട്ടിൽ പോകുന്നെ.

             (ഏലേലങ്കിടി)

 നാട്ടിൽ എത്തി കഴിഞ്ഞല്ലോ,
 ഇന്നീ ഉത്സാഹം ആണല്ലൊ.

             (ഏലേലങ്കിടി)

 മുത്തശ്ശനും മുത്തശ്ശിയും അവിടെ ഉണ്ടല്ലോ,
 എനിക്ക് വേണ്ടി കാത്തുകൊണ്ടിരിക്കുവാണല്ലോ.

                    (ഏലേലങ്കിടി)

 മുത്തശ്ശി എനിക്ക് കഥകൾ പറയും,
 ഒപ്പം, പാട്ടും പാടി തരും.

                    (ഏലേലങ്കിടി)

മുത്തശ്ശൻ ആണെങ്കിൽ ഊഞ്ഞാൽ ആട്ടും,
ഒപ്പം, എൻറെ കൂടെ വിളയിൽ വരും.

                     (ഏലേലങ്കിടി)

അവധി തീർന്നാൽ സങ്കടം തന്നെ,
പിന്നേ ചെന്നൈയിൽ വന്നാൽ സ്കൂളുണ്ടല്ലോ.

                       (ഏലേലങ്കിടി)